ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ നിശബ്ദമായി തിരുത്തിക്കുറിക്കാറുണ്ട്. നാസയുടെ ഐ.എക്സ്.പി.ഇ മിഷൻ പുറത്തുവിട്ട പുതിയ പഠനഫലവും ഇത്തരത്തിലുള്ള ഒന്നാണ്. ആദ്യമായി ഒരു ‘വൈറ്റ് ഡ്വാർഫ്’ (White Dwarf) അഥവാ വെള്ളക്കുള്ളൻ നക്ഷത്രത്തെ ഒരു സാധാരണ പ്രകാശബിന്ദുവായല്ല, മറിച്ച് വ്യക്തമായ ആകൃതിയും ഘടനയുമുള്ള ഒരു വ്യൂഹമായി പഠിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിരിക്കുന്നു. ഹൈഡ്ര (Hydra) നക്ഷത്രസമൂഹത്തിൽ ഏകദേശം 200 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ‘ഇ.എക്സ് ഹൈഡ്രേ’ (EX Hydrae) എന്ന നക്ഷത്രവ്യൂഹമാണ് ഈ പഠനത്തിന് വിധേയമായത് | SCIENCE NEWS IN MALAYALAM | TATWAMAYI NEWS #nasa #ixpe #space #science #astronomy #whitedwarf #exhydrae #hydraconstellation #astrophysics #xray #stargazing #universe #exploration #discovery #malayalamscience #tech #tatwamayinews

