Wednesday, October 7, 2026

തിരുവനന്തപുരം-മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കും; സുപ്രധാന നടപടികളുമായി ഇന്ത്യൻ റെയിൽവേ, ആദ്യഘട്ടത്തിൽ വേഗത ഉയർത്തുക 130 കിലോ മീറ്റർ

തിരുവനന്തപുരം:തിരുവനന്തപുരം-മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ. നടപടികൾ ആരംഭിച്ചുവെന്നാണ് വിവരം. ആദ്യഘട്ടത്തിൽ വേഗത മണിക്കൂറിൽ 130 കിലോ മീറ്ററാക്കി ഉയർത്താനാണ് റെയിൽവേയുടെ തീരുമാനം. പിന്നീട് വേഗത 160 കിലോ മീറ്ററായും ഉയർത്തും. ദേശീയതലത്തിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയിൽവേയുടെ കേരളത്തിലേയും അറ്റകൂറ്റപ്പണി.

പുതിയ ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ളതിൽ നിന്നുകൊണ്ട് ട്രാക്കുകൾ ശക്തിപ്പെടുത്താനാണ് റെയിൽവേ നീക്കം. ​ഷൊർണൂർ-എറണാകുളം പാതയിലെ കുത്തനെയുള്ള ഗ്രേഡിയന്റ്കളുടെ പ്രശ്നം പരിഹരിക്കലും റെയിൽവേയുടെ ലക്ഷ്യമാണ്. ആദ്യഘട്ടത്തിൽ ട്രെയിനിന്റെ വേഗതക്കുറവിന് കാരണമാവുന്ന ട്രാക്കിലെ പ്രധാന വളവുകൾ കണ്ടെത്തുകയും റെയിൽവേ ഭൂമി ഉപയോഗിച്ച് തന്നെ അത് നികത്തുന്നതിനുളള വഴികളാണ് റെയിൽവേ തേടുക. ഇതിന് ശേഷം താഴ്ന്ന പറക്കുന്ന ഹെലികോപ്ടർ ഉപയോഗിച്ച് വിവരശേഖരണം നടത്തും. ഈ വിവരങ്ങൾ ഉപയോഗിച്ചാവും ലിഡാർ സർവേ പൂർത്തിയാക്കുക. റെയിൽവേ ആവശ്യത്തിനായി താഴ്ന്ന് പറക്കുന്ന ഹെലികോപ്ടർ ഉപയോഗിക്കാൻ ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിലൂടെ ട്രാക്കിന്റെ ത്രിമാനചിത്രം നിർമിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.

Related Articles

Latest Articles