Friday, October 9, 2026

കൃത്യസമയത്ത് സമയത്ത് സ്ഥലത്തെത്താം; ഇനി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ഓടും, നടപടി വേഗത ഇല്ലാത്തതിനെ തുടർന്ന് പരാതി ലഭിച്ചതിന് പിന്നാലെ

തിരുവനന്തപുരം: ഇനി കൃത്യ സമയത്ത് സ്ഥലത്തെത്താം. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ആയിരിക്കും ഐ നിമുതൽ ഓടിത്തുടങ്ങുക. വേഗത ഇല്ലാത്തത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി പരാതി വ്യാപകമായിരുന്നു ഇതേത്തുടർന്നാണ് പുതിയ നടപടി നിലവിൽ വന്നത്. കേരളത്തിലെ റോ‍ഡുകളിലെ വേഗത പുനനിർണ്ണയിച്ച് കൊണ്ട് സർക്കാർ ഉത്തരവായതോടെയാണ് കെഎസ്ആർടിസിയുടെയും, കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെയും വേഗത 80 കിലോ മീറ്ററാക്കാൻ തീരുമാനിച്ചത്‌.

പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധി ഉണ്ടെങ്കിലും കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ വേഗത 80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ് എസി സ്ലീപ്പർ ബസ്സുകളിലെ വേഗത 95 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles