Wednesday, May 1, 2024
spot_img

കോവിഡ് വ്യാപനം;അടുത്ത 40 ദിവസം നിർണായകം!! ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ദില്ലി : ജനുവരി രണ്ടാമത്തെ ആഴ്ചയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്‌ മാണ്ഡവ്യ നാളെ (വ്യാഴാഴ്ച) വിമാനത്താവളങ്ങൾ സന്ദർശിക്കും എന്നറിയിച്ചു .നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. പുതിയൊരു കോവിഡ് തരം​ഗമുണ്ടായാലും മരണമോ ആശുപത്രിവാസമോ പോലുള്ള ​ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു .

തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽ 1,35,000 കോവിഡ് പരിശോധനകൾ നടത്തിയതിൽ 158 പേർ‌ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ഒരാഴ്ചയില്‍ പ്രതിദിനം ഇരുനൂറിനുള്ളിലാണ് കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് . നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും പ്രതിരോധമാർ​ഗങ്ങൾ ഊര്‍ജിതമാക്കുകയാണ് സർക്കാർ.

Related Articles

Latest Articles