Thursday, May 16, 2024
spot_img

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഷോക്കേറ്റ പിടിയാനയെ രക്ഷിച്ച് ജീവനക്കാർ;ഹൃദയം നിറഞ്ഞ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബന്ദിപ്പൂർ : കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവൻ രക്ഷിച്ചു. സംഭവം ഇന്റർനെറ്റിൽ വൈറലായതോടെ വിവരം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവനക്കാരെ പ്രശംസിച്ചു രംഗത്തു വന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്ത രക്ഷാപ്രവർത്തനത്തിന്റെ വീഡിയോകൾക്ക് മറുപടിയായി പ്രധാനമന്ത്രി , “ഇത് കണ്ടതിൽ സന്തോഷമുണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവിലെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ജനങ്ങൾക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാർഹമാണ്.”എന്ന് രേഖപ്പെടുത്തി.

.

വൈദ്യുതാഘാതമേറ്റ നിലയിൽ ജീവനുവേണ്ടി മല്ലിടുകയായിരുന്ന ആന, ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ കൃത്യ സമയത്തിലുള്ള ശുശ്രൂഷ കാരണം ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിനെത്തുടർന്ന് റിസർവിലേക്ക് വിട്ടയച്ച ആന ഇപ്പോൾ നിരീക്ഷണത്തിലാണ്.

ആനയെ രക്ഷിച്ച ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ടു വരുന്നത്.

Related Articles

Latest Articles