Tuesday, April 30, 2024
spot_img

ഇതിലും ഭേദം കട്ടപ്പാരയുമായി കുത്തിതുറക്കാൻ ഇറങ്ങുകയായിരുന്നു!!
ലോകത്തിനു മുന്നിൽ നാണം കെട്ട് പാകിസ്ഥാൻ!
വെള്ളപ്പൊക്കത്തിനു തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ, സഹായമെന്ന ലേബലിൽ പാകിസ്ഥാൻ തിരിച്ചയച്ചു

ഇസ്‌ലാമാബാദ് : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയിലേക്ക് ലോകരാജ്യങ്ങൾ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിൽ മത്സരിക്കുകയാണ്. കൂട്ടത്തിൽ പാകിസ്ഥാനും തുർ‌ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ചു.എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദം ആളിപ്പടരുകയാണ്. കഴിഞ്ഞ വർഷം സിന്ധ് പ്രാവശ്യയിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി പാകിസ്ഥാനിലേക്ക് അയച്ച സാമഗ്രികൾ തന്നെയാണ് പാകിസ്ഥാൻ ഇപ്പോൾ തിരിച്ചയച്ചതെന്നാണ് ആരോപണം. പാക് മാദ്ധ്യമ പ്രവർത്തകൻ ഷാഹിദ് മസൂദാണ് ആരോപണവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്നു എന്ന് വീമ്പിളക്കിയിരുന്ന അതെ സമയത്തു തന്നെ ഉയർന്നു വന്ന ഈ ആരോപണം ലോകത്തിനു മുന്നിൽ പാകിസ്ഥാന് കനത്ത നാണക്കേടായി. അതെ സമയം ഭൂകമ്പത്തിൽ തുർക്കിയിലെയും സിറിയയിലെയും മരണനിരക്ക് 45,000 ത്തോട് അടുക്കുന്നു എന്ന നിലയിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു

Related Articles

Latest Articles