ദില്ലി :അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഉപദ്രവകാരികളായ വന്യമൃഗങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവുകൾ ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഉടൻ പരിഗണിക്കുമെന്നാണ് കരുതുന്നത്.
അതേസമയം അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയമ്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയമ്പത്തൂരിൽ പോയി റേഡിയോ കോളർ കൈപ്പറ്റും.

