Wednesday, May 1, 2024
spot_img

നിപ ഭീതിയിൽ വിറച്ച് സംസ്ഥാനം; 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു; രോഗബാധിത മേഖലകളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും; മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗവും ചേരും

കോഴിക്കോട്: നിപ ഭീതിയിൽ കോഴിക്കോട്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇന്ന് 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. നിപയുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗവും ചേരുന്നുണ്ട്.

അതേസമയം, ജില്ലയിൽ നിപ രോ​​ഗം സ്ഥിരീകരിക്കുന്നതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ശിച്ചേക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.

ഇന്ന് രാവിലെ പത്തിന് നടക്കുന്ന മന്ത്രിമാരുടെ യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. തുടർന്ന് 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസ് അവലോകനയോഗവും ചേരും. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

Related Articles

Latest Articles