Thursday, May 9, 2024
spot_img

‘പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ അലൻസിയർ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വിവാദ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര പുസ്‌കാരം ഏറ്റുവാങ്ങിയാണ് നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലന്‍സിയറുടെ വിവാദ പരാമര്‍ശം ഉണ്ടായത്. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്. ‘ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നാണ്
അലന്‍സിയര്‍ പറഞ്ഞത്.

നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നാല്‍ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തും,എന്നാണ് വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത്.

Related Articles

Latest Articles