ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയക്ക് ഇടക്കാല ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച്, സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചു. അവർ സാധാരണ നിലയിലാണെന്നും അതിനാൽ, സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ പതിവ് ജാമ്യാപേക്ഷപോലെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

