Wednesday, October 28, 2026

താനൂർ ബോട്ടപകടം ഞെട്ടിക്കുന്നത്;സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ടും തേടിയിട്ടുണ്ട്.

ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, ബന്ധപ്പെട്ട പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് സംഭവത്തിൽ വിശദീകരണം നൽകേണ്ടത്. അതേസമയം, നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോർട്ടാണ് മാരിടൈം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്.

Related Articles

Latest Articles