Sunday, October 25, 2026

രാജ്യത്ത് മൂന്നാം മുന്നണി നീക്കം സജീവം; കെ.ചന്ദ്രശേഖര്‍ റാവുവിന്റെ റാലിയില്‍ പങ്കെടുക്കാൻ പിണറായി വിജയനും

ദില്ലി : രാജ്യത്ത് മൂന്നാം മുന്നണി നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിൽ , തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടത്തുന്ന രാഷ്ട്രീയ റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ബുധനാഴ്ച ഖമ്മത്ത് 4 മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ ചില നേതാക്കളും പങ്കെടുക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല.

ദേശീയ രാഷ്ട്രീയ മോഹങ്ങളുമായി തെലുങ്കാന രാഷ്ട്ര സമിതിയെ കെ.ചന്ദ്രശേഖര്‍ റാവു ഭാരത് രാഷ്ട്ര സമിതിയാക്കിയ (ബിആര്‍എസ്) ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുക. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയായി ഉയരാനാണ്‌ ലക്ഷ്യമിടുന്നത്. പിണറായി വിജയനെക്കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും റാലിയിൽ പങ്കെടുക്കും. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കര്‍ണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും

Related Articles

Latest Articles