Sunday, October 18, 2026

വിൽക്കാനായി വീട്ടിൽ സൂക്ഷിച്ചത് നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 60 ചാക്കുകളും 18 പെട്ടികളും ; പിടികൂടി പോലീസ്

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 60 ചാക്കുകളിലും 18 പെട്ടികളിലുമായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ വീട്ടിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.

നെന്മാറ വല്ലങ്ങി സ്വദേശിയായ രാജേന്ദ്രൻ മൂന്ന് മാസം മുൻപാണ് ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രി സമയത്ത് വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

Related Articles

Latest Articles