Monday, April 29, 2024
spot_img

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

നെയ്യാറ്റിൻകര: കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടിൽ ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേയ്ക്കും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും വരുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.

ബസുകളിൽ ഒന്നിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. രണ്ട് ബസിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം നടന്നയുടൻ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Related Articles

Latest Articles