Sunday, May 5, 2024
spot_img

നൂറ്റാണ്ടുകൾ പഴക്കമുള്ള കരകൗശലവസ്തുക്കളും പുരാവസ്തുക്കളും ഇനി രാജ്യത്തിന് സ്വന്തം ; ഭാരതത്തിൽ നിന്ന് കടത്തപ്പെട്ട അമൂല്യനിർമ്മിതികൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് അമേരിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) അമേരിക്കൻ സന്ദർശനം ആരംഭിച്ചത് മുതൽ വളരെ മികച്ച സ്വീകരണമാണ് അവിടെ നിന്ന് ലഭിക്കുന്നത്. വിമാനത്താവളത്തിലടക്കം വൻ ജനാവലി പ്രധാനമന്ത്രിയെ എതിരേറ്റത് നമ്മൾ സമൂഹമാധ്യമത്തിലൂടെയൊക്കെ കണ്ടിരുന്നതാണ്.

ഇപ്പോഴിതാ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ പുരാവസ്തുക്കൾ തിരിച്ചു നൽകിയിരിക്കുകയാണ് അമേരിക്ക.പ്രധാനമന്ത്രിക്ക് തിരികെ നൽകിയത് 157 ഓളം കരകൗശലവസ്തുക്കളും പുരാവസ്തുക്കളുമാണ്. അതിൽ നൂറ്റാണ്ടുകളോളം പഴക്കം വരുന്ന വെങ്കലത്തിൽ തീർത്ത നടരാജ വിഗ്രഹമടക്കമാണ് പ്രധാനമന്ത്രിയ്ക്ക് അമേരിക്ക തിരികെ നൽകിയിരിക്കുന്നത്. നൽകിയവയിൽ 45 ഓളം വസ്തുക്കൾ നൂറ്റാണ്ടുകളോളം പഴക്കം ചെന്നവയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്

കൈമാറിയവയിൽ ഹിന്ദു, ബുദ്ധ,ജൈന മതങ്ങളിൽപെട്ട ആരാധനാ വിഗ്രഹങ്ങളും ഉൾപ്പെടുന്നുണ്ട്. കൂടാതെ കളിമണ്ണ്,വെങ്കലം തുടങ്ങിവയിൽ നിർമ്മിച്ച ശിവന്റേയും വിഷ്ണുവിന്റേയും പാർവ്വതിയുടേയുമെല്ലാം വിഗ്രഹങ്ങൾ ഈ കൂട്ടത്തിൽ ഉൾപ്പടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം അമേരിക്കയുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയും,പുരാവസ്തുക്കളുടെ മോഷണം, കടത്തൽ, അനധികൃത വ്യാപാരം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തിപെടുത്തുന്നതിൽ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

Related Articles

Latest Articles