Thursday, April 25, 2024
spot_img

2118ലേക്ക് ടൈംട്രാവൽ; മൂന്നാംലോക മഹായുദ്ധമുണ്ടാവും; അന്യഗ്രഹജീവികൾ ലോകനേതാക്കളെ കാണുന്നു’; മനുഷ്യരാശിയെ കാത്തിരിക്കുന്നത് വലിയ വിപത്തുകൾ ; ഞെട്ടിപ്പിക്കുന്ന വിചിത്രവാദം

ഭാവിയിൽ നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്നുള്ള ആകാംഷ മിക്ക ആളുകൾക്കുമുണ്ടാകും എന്നത് സത്യമാണ്. ഭാവിയിലേയ്ക്കും, കഴിഞ്ഞ കാലത്തേക്കും യഥേഷ്ടം യാത്ര ചെയ്യാൻ മനുഷ്യന് സാധിക്കുമെന്ന് വിശ്വസിക്കുന്ന ചിലരൊക്കെ ഈ ലോകത്തിൽ ഇപ്പോഴുമുണ്ട്. ആ യാത്രയ്ക്ക് പറയുന്ന പേരാണ് ടൈം ട്രാവൽ (time travell) അഥവാ സമയ സഞ്ചാരം. ടൈം ട്രാവൽ അടിസ്ഥാനമാക്കി നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ യഥാർത്ഥത്തിൽ ടൈം ട്രാവൽ നടത്തിയ ഒരാളുടെ വിചിത്രവും കൗതുകവും നിറയ്ക്കുന്ന ഒരു അഭിമുഖത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ടൈം ട്രാവൽ നടത്തി 2118ൽ പോയെന്ന് അവകാശപ്പെട്ടാണ് അലക്സാണ്ടർ സ്മിത്ത് എന്ന വ്യക്തി രംഗത്തുവന്നിരിക്കുന്നത്. ടൈം ട്രാവൽ നടത്തുകയും, അതിനു തന്റെ കൈവശം തെളിവുകൾ ഉണ്ടെന്നും ഇയാൾ വാദിക്കുന്നുണ്ട് അഭിമുഖത്തിൽ. അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ, അദ്ദേഹം പോയസമയത്ത് എടുത്തതാണെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും പുറത്തുവിട്ടു. അതിൽ പച്ചനിറത്തിലുള്ള അംബരചുംബികളുള്ള കെട്ടിടങ്ങളുള്ള ഒരു ഭാവി നഗരം കാണാം. 2118 -ൽ എത്തിയെന്ന് പറയുന്ന അലക്സാണ്ടർ ഭൂതകാലത്തെക്കുറിച്ചും, ഭാവിയെക്കുറിച്ചും ധാരാളം കാര്യങ്ങൾ മനസിലാക്കിയതായി അവകാശപ്പെട്ടു.1981 -ൽ സിഐഎയ്ക്കായുള്ള ഒരു ‘അതീവ രഹസ്യ’ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് താൻ ഭാവിയിലേക്ക് യാത്ര ചെയ്തതെന്നാണ് ഇയാളുടെ അവകാശവാദം.

‘അന്യഗ്രഹജീവികൾ ഭൂമിയിലെത്തി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന്’ അടക്കമുള്ള വാദങ്ങളാണ് ഇയാൾ ഉയർത്തുന്നത്. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കും. ഇതുകൂടാതെ മനുഷ്യരാശിയെ കാത്തിരിക്കുന്നത് വലിയ വിപത്തുകളാണെന്നും മനുഷ്യനെ സാരമായി ബാധിക്കുന്ന വിധം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നും ആഗോളതാപനവും, സമുദ്രനിരപ്പ് ഉയരുമെന്നും , അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ തോത് വൻതോതിൽ വർധിക്കുമെന്നും ഇങ്ങനെ മനുഷ്യനെ തകർക്കുന്ന സംഭവങ്ങൾ അന്ന് പതിവാകുമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ ഒട്ടേറെ വാദങ്ങളാണ് ഇയാൾ അഭിമുഖത്തിൽ പറയുന്നത്. 2118ലേത് എന്ന തരത്തിൽ പച്ച നിറത്തിലുള്ള പടുകൂറ്റൻ കെട്ടിടങ്ങളുടെ ചിത്രമാണ് ഇയാൾ തെളിവായി ഹാജരാക്കുന്നത്.

“അതിർത്തികൾ അർത്ഥശൂന്യമാകാൻ തുടങ്ങും, ആളുകൾക്ക് ജീവിതത്തോട് സ്നേഹവും മതിപ്പും തോന്നിത്തുടങ്ങും. ഇത് അവരുടെ അയൽക്കാരോട് കരുതലോടെ പെരുമാറാൻ അവരെ പ്രേരിപ്പിക്കും” അലക്സാണ്ടർ പറഞ്ഞു. എന്നാൽ, ഇതെല്ലാം വളരെ വിചിത്രങ്ങളായ വാദമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ദി സൺ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles