Wednesday, May 1, 2024
spot_img

വിവാഹ ദിനത്തിൽ ദമ്പതികൾക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ വൈറൽ

സ്വന്തം വിവാഹത്തെക്കുറിച്ച് എല്ലാവർക്കും ഓരോ സങ്കൽപ്പങ്ങളുണ്ടാകും. ചിലർ വിവാഹം വളരെ ലളിതമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ മറ്റുചിലർ വളരെ ആർഭാടങ്ങൾ നിറഞ്ഞ ദിനമായിരിക്കണമെന്നും ആഗ്രഹിക്കുന്നു. ചിലർ തങ്ങളുടെ വിവാഹദിവസത്തിൽ എന്തെങ്കിലും സാഹസങ്ങൾ ചെയ്ത് വൈറലാക്കാൻ ശ്രമിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു വിവാഹത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തോക്കും കൈയിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു വരനും വധുവും. തോക്കിൽ നിന്ന് പൂത്തിരി വരുമ്പോൾ ഫോട്ടോ എടുക്കാമെന്നാണ് വിചാരിച്ചത്. എന്നാൽ തോക്കിൽ നിന്നും വന്ന തീ വധുവിന്റെ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടരുകയായിരുന്നു. തുടർന്ന് തോക്കും മാലയും കളഞ്ഞ് വധു വേദിയിൽ നിന്ന് ഇറങ്ങിയോടി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Related Articles

Latest Articles