Saturday, January 10, 2026

കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി തമിഴ് നടൻ അജിത്; കയ്യടിച്ച് സോഷ്യൽ മീഡിയ

10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി തമിഴ് നടൻ അജിത്. യുവതിയുടെ ഭർത്താവ് സമൂഹ മാദ്ധ്യമത്തിൽ സംഭവത്തെപ്പറ്റി കുറിപ്പ് പങ്കുവച്ചപ്പോഴാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. പിന്നാലെ ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.

കുട്ടിയെയും ലഗേജിനെയും ഒരുമിച്ച് പിടിക്കാൻ യുവതി പ്രയാസപ്പെടുകയായിരുന്നു . യുവതിയുടെ ബുദ്ധിമുട്ട് നേരിൽ കണ്ടതോടെയാണ് താരം സഹായവുമായി മുന്നോട്ടുവന്നത് .

യുവതിയുടെ ഭർത്താവ് പങ്ക് വച്ച കുറിപ്പ് വായിക്കാം

‘എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്‌കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles