Sunday, May 5, 2024
spot_img

അടിവസ്ത്രത്തിലൊളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിൽ ; കണ്ടെടുത്തത് അഞ്ച് പാമ്പുകളെ

അടിവസ്ത്രത്തിലൊളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിലായി. തെക്കൻ ചൈനയിലെ ഗുനാംഗ്ഡോംഗ് പ്രവിശ്യയിലുള്ള ഫുത്യാൻ എയർപോർട്ടിലാണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷമില്ലാത്ത ഇനമായ കോൺ സ്നേക്ക്‌സിനെയാണ് ഇവർ കടത്താൻ ശ്രമിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. അഞ്ച് പാമ്പുകളെയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

യുവതിയുടെ അസ്വാഭാവികമായ ശരീരപ്രകൃതി ശ്രദ്ധയിൽ പെട്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ മറ്റു വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. കുരങ്ങ്, ആമ, പാമ്പുകൾ തുടങ്ങിയ ജീവികളെ കടത്താനുള്ള ശ്രമങ്ങൾ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അവയൊക്കെ ബാഗ് പോലുള്ളവ ഉപയോഗിച്ചയിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുള്ള ശ്രമം ഇതാദ്യമാണ്.

Related Articles

Latest Articles