Sunday, May 5, 2024
spot_img

കുടുംബത്തിന്റെ തണലായി നാലാം ക്ലാസ്സുകാരൻ; തെരുവിൽ പച്ചക്കറി വിറ്റ് ജീവിതം, നാലാം ക്ലാസുകാരന് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം

തെരുവിൽ പച്ചക്കറി വിറ്റ് ജീവിതം പുലർത്തുന്ന നാലാം ക്ലാസുകാരന് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം. മാവേലിക്കര വെട്ടിയാർ എൽപി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിത്യനെ തേടിയാണ് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം എത്തിയത്. ആദിത്യനെ കുറിച്ചറിഞ്ഞ സുരേഷ് ഗോപി, ഈ കൊച്ചു മിടുക്കനെ തേടിയെത്തുകയായിരുന്നു. കഴിഞ്ഞ 20 വർഷക്കാലമായി തെരുവിൽ പച്ചക്കറി വിൽപ്പന നടത്തുകയായിരുന്നു. ആദിത്യന്റെ അമ്മൂമ്മ മണി. അപ്പുപ്പന് സുഖമില്ലാത്തതിനാൽ പുറത്തിറങ്ങാറില്ല. അടുത്തിടെ അമ്മൂമ്മയ്ക്കും സുഖമില്ലാതെ ആയതോടെയാണ് ആദിത്യൻ പച്ചക്കറി വിൽപ്പനയ്ക്കിറങ്ങിയത്. ആദിത്യന്റെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. പിതാവിന്റെ വരുമാനം തികയുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ആദിത്യൻ അമ്മുമ്മയുടെ ജോലി ഏറ്റെടുക്കാൻ തയ്യാറായത്.

ആദിത്യന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേഷ് ഗോപി എത്തിയത്. പിന്നാലെ സുരേഷ് ഗോപിയുടെ നിർദ്ദേശം അനുസരിച്ച് ചെന്നിത്തല ഗ്രാമ പഞ്ചായത്ത് അംഗമായ ഗോപൻ ആദിത്യന്റെ കുടുംബവുമായി സംസാരിച്ചു. തുടർന്ന് പച്ചക്കറി വിൽക്കാൻ വീൽ എത്തിച്ചു. ഇത് നിറയെ പച്ചക്കറിയും ഉണ്ടായിരുന്നു.

Related Articles

Latest Articles