Friday, May 17, 2024
spot_img

പണി തുടങ്ങി അവറാച്ചാ…എ.ഐ. ക്യാമറ ലക്ഷ്യം കാണുന്നു; നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്; എം.വി.ഡി. സ്‌ക്വാഡുകള്‍ക്ക് ഇപ്പോൾ കേസില്ലാത്ത അവസ്ഥ!

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകളുടെ ട്രയല്‍റണ്‍ തുടങ്ങിയപ്പോഴേ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ്. പട്രോളിങ്ങിനിറങ്ങുന്ന മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോൾ കേസില്ലാത്ത അവസ്ഥയാണ്. നാടിന്റ നാനാഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ബഹുഭൂരിപക്ഷം പേരും റോഡുകളിലേക്ക് വാഹനങ്ങളില്‍ ഇറങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനാല്‍ എം.വി.ഡി. സ്‌ക്വാഡുകള്‍ എടുക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പിഴകളെക്കുറിച്ചും വലിയ പ്രചാരണമാണ് നടന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. കൂടാതെ, വലിയ പിഴയാണ് നിയമലംഘനങ്ങള്‍ക്കു ചുമത്തുന്നത്. പിഴയില്‍നിന്ന് ഒരുതരത്തിലും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അതിനാല്‍ എല്ലാവരും പിഴപ്പേടിയില്‍ റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Related Articles

Latest Articles