Tuesday, October 27, 2026

ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ്;രാജ്‌മോഹൻ ഉണ്ണിത്താനെ ട്രോളി മകൻ അമൽ ഉണ്ണിത്താൻ

സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ അച്ഛനെ ട്രോളി മകൻ. കാസർക്കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെയാണ് മകൻ അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ ട്രോളിയിരിക്കുന്നത്. ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചിരിക്കുന്നത്.

അച്ഛനെ ട്രോളുന്ന മോൻ, അങ്ങനെയെങ്കിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കാൻ മുൻകൈ എടുത്ത എനിക്കും അഭിനന്ദനങ്ങൾ, ഉണ്ണീച്ച ഇല്ലാരുന്നേൽ മോദി എങ്ങനെ പ്രധാനമന്ത്രി ആവുമായിരുന്നു? തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. താൻ ആവശ്യപ്പെട്ടത് കൊണ്ടാണ് കേന്ദ്രം വന്ദേഭാരത് അനുവദിച്ചതെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ നിരന്തര സമ്മർദ്ദപ്രകാരമാണ് വന്ദേഭാരത് കാസർക്കോട് വരെ നീട്ടിയതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചിരുന്നു. ഇതിന് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ഉയർന്നുവന്നത്.

Related Articles

Latest Articles