Saturday, October 3, 2026

ഭാര്യയെ എങ്ങനെ കൊലപ്പെടുത്താം ?….! ഗൂഗിളിൽ സെർച്ച് ചെയ്തു,ഫ്‌ളിപ്പ്കാർട്ടിൽ വിഷം വാങ്ങാനും ശ്രമിച്ചു ,ശേഷം ഭർത്താവ് ചെയ്തത് ഇതാണ്,ഒടുവിൽ അറസ്റ്റ്

ദില്ലി:ഗൂഗിളിൽ എങ്ങനെ കൊലപ്പെടുത്താമെന്ന് സെർച്ച് ചെയ്താണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗാസിയബാദ് സ്വദേശി വികാസ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിച്ചെങ്കിലും ഫോണിൽ നടത്തിയ ഓൺലൈൻ ഇടപാടുകളുടെ തെളിവാണ് കേസിൽ നിർണായകമായതെന്ന് പോലീസ് അറിയിച്ചു.വികാസ് വീട്ടിൽ മോഷണം നടന്നെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഭാര്യ സോണിയയെ കഴുത്തറത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ പോലീസ് വികാസിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഇയാളുടെ ഫോണിൽ ‘ എങ്ങനെ കൊലപാതകം നടത്താം’ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതായും ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വിഷം വാങ്ങാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. വികാസിന്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ കാമുകിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു

Related Articles

Latest Articles