Saturday, May 4, 2024
spot_img

പ്രാദേശിക തെരെഞ്ഞെടുപ്പ് ഒഡീഷയിൽ, തല്ല് നടന്നത് ഓച്ചിറയിൽ ! അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ സംഘർഷം; ഒരാൾക്ക് ഗുരുതരപരിക്ക്;അകന്ന ബന്ധു അറസ്റ്റിൽ

ഓച്ചിറ : അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ നടന്ന വാക്കുതർക്കത്തിലും സംഘർഷത്തിലും ഒഡീഷ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 10 മണിയോടെ അഴീക്കൽ ആയിരംതെങ്ങ് പഞ്ചായത്ത് കടവിന് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിലാണ് സംഭവം.ഒഡീഷ സ്വദേശിയായ ബിഷ്ണു ചരൺ മാലിക്കിനാണ് (28) അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ബിഷ്ണുവിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ സൂര്യകാന്ത് മാലിക്കിനെ (19) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നാട്ടിൽ വച്ച് വാക്കുതർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രിയും വാക്ക് തർക്കവും പിടിവലിയും ഉണ്ടായി. ഇതിൽ പ്രകോപിതനായ സൂര്യകാന്ത് തടിക്കഷണം കൊണ്ട് ബിഷ്ണുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.

Related Articles

Latest Articles