Tuesday, October 20, 2026

വിഴിഞ്ഞത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം : വിഴിഞ്ഞത്ത് ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനി പ്രിന്‍സി (32) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് അന്തോണി ദാസന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രിന്‍സിയെ ഇന്ന് രാവിലെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടനടി ഇവരെ ബന്ധുക്കള്‍ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പരിശോധനയിൽ പ്രിന്‍സിയുടെ കഴുത്തിൽ അസ്വാഭാവികമായ പാടുകള്‍ കണ്ടതായി ഡോക്ടർമാർ അറിയിച്ചതോടെയാണ് ബന്ധുക്കൾ പൊലീസില്‍ വിവരമറിയിച്ചത്. പ്രിന്‍സിയും ഭര്‍ത്താവും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുവന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles