Thursday, May 23, 2024
spot_img

വിവാദ പരാമർശത്തിൽ ഖേദ പ്രകടനവുമായി കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പൽ;’പരാമർശം ചില വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളത്’

കാസർകോട് : ഗവ.കോളജിലെ കുടിവെള്ള പ്രശ്നത്തിൽ ആരംഭിച്ച വിവാദത്തിൽ ഖേദ പ്രകടനം നടത്തി സ്ഥാനം നഷ്ടമായ മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. ചില വിദ്യാര്‍ഥികളെ കുറിച്ചാണു താന്‍ പറഞ്ഞതെന്നും പരാമര്‍ശം എല്ലാവരെയും ബാധിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുെവന്നും എസ്എഫ്ഐ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണം വിശ്വാസത്തിലെടുക്കരുതെന്നും എം.രമ പറഞ്ഞു.

കോളജിലെ കുടിവെള്ളം മലിനമാണെന്ന പരാതിയുമായെത്തിയ വിദ്യാർത്ഥികളെ പ്രിന്‍സിപ്പല്‍ എം.രമ ചേംബറില്‍ പൂട്ടിയിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടര്‍ന്ന് എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെടുകയും പ്രിന്‍സിപ്പലിനെ തൽസ്ഥാനത്ത്‌ നിന്ന് നീക്കുകയും ചെയ്തു. തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റാഗിങ്ങിനും ലഹരിമരുന്ന് ഉപയോഗത്തിനും പരാതി ലഭിച്ചിരുന്നുവെന്നും ഇവ അനുവദിക്കാതിരുന്നതാണ് പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നുമുള്ള ആരോപണങ്ങളുമായി എം രമ രംഗത്തെത്തിയത്.

Related Articles

Latest Articles