Tuesday, October 6, 2026

നിർജീവമായ എല്‍ടിടിഇ ഭീകരസംഘടനയെ തിരിച്ച് കൊണ്ടുവരാൻ പാകിസ്ഥാൻ ചാര സംഘടനയുടെ നീക്കം; പാക്ശ്രമം തമിഴ്‌നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ, ശക്തമായ മറുപടിയുമായി എൻഐഎ

ദില്ലി: കുപ്രസിദ്ധ ഭീകരസംഘടനയായ എല്‍ടിടിഇയെ വീണ്ടും കൊണ്ടുവരുവാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്.തമിഴ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന പേരിൽ ശ്രീലങ്കയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചിരുന്ന ഭീകരസംഘടനയാണ് എല്‍ടിടിഇ.

2009ല്‍, ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം സംഘടനയുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വധിച്ചു. അതോടെ, ഛിന്നഭിന്നമായ സംഘടനയെ പുനഃസംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ ചാര സംഘടനകള്‍ ശ്രമിക്കുന്നതായാണ് വിവരം. ദക്ഷിണേന്ത്യയില്‍ ഐഎസ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പാകിസ്ഥാന്‍ നേരത്തെ ശ്രീലങ്കയിലെ ഹൈക്കമ്മീഷനെ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഈ ശ്രമം ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂർണമായും തകർത്തിരുന്നു.

Related Articles

Latest Articles