Sunday, May 19, 2024
spot_img

മുഖ്യന്റെ പ്രസംഗം കേൾക്കാൻ ആളില്ല ; വൈറലായി വീഡിയോ !

ഇടത് സർക്കാർ നടത്തുന്ന നവകേരള സദസ് തുടക്കം മുതൽ വിവാദങ്ങൾ കൊണ്ടാണ് ചർച്ചയാകുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ കോടികൾ ധൂർത്തടിച്ച് നടത്തിയ കേരളീയം പോലെ നവകേരള സദസ് വൻ വിജയമാകുമെന്നാണ് സഖാക്കൾ കരുതിയതെങ്കിലും അവർക്ക് തെറ്റി. ഇടത് സർക്കാരിന്റെ മുഖച്ഛായ കൂട്ടാൻ ഇറങ്ങിത്തിരിച്ച നവകേരള സദസ് അവരുടെ തന്നെ പ്രതിച്ഛായയ്ക്ക് കളങ്കം വീഴ്ത്തുകയാണ്. അതേസമയം, നവകേരള സദസ് കാണാൻ ആളില്ല എന്ന പരിഹാസം തുടക്കം മുതൽ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യന്റെ പ്രസംഗം കേൾക്കാൻ എല്ലാവരും ഇരിക്കണമെന്ന് പറയുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

മേപ്പയ്യൂരിൽ നടന്ന നവകേരള സദസിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമേ എല്ലാവരും എണീറ്റ് പോകാവൂ എന്നാണ് സംഘാടകൻ അഭ്യർഥിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനു പിന്നാലെ, ഇതിലും വലിയ ഗതികെട്ടവൻ വേറെ ആരും കാണില്ല എന്നാണ് ഉയർന്നു വരുന്ന പരിഹാസം. കാരണം, ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞു തുടങ്ങിയ നവകേരള യാത്ര, രാഷ്ട്രീയ പ്രചാരണ വേദികളായാണ് മാറുന്നത്. ഒരു പരാതി പോലും മുഖ്യനോ മന്ത്രിമാരോ നേരിട്ട് വാങ്ങുകയോ ഒന്നും ചെയ്തിട്ടുമില്ല. കൂടാതെ, മന്ത്രിമാരും മറ്റും സഞ്ചരിക്കുന്ന പാതകളിൽ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയുമാണ്. എന്തായാലും, ഇതിനോടകം തന്നെ രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വരുന്നത്. കൂടാതെ, നവകേരള സദസിൽ മുഖ്യന്റെയും മന്ത്രിമാരുടെയും പ്രസംഗം കേൾക്കാൻ ആളില്ല എന്ന വാർത്ത ഇതിന് മുൻപ് തന്നെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ ഉദ്യോസ്ഥരും മറ്റും നവകേരള സദസിൽ പങ്കെടുക്കണമെന്നാണ് കേരള സർക്കാർ നൽകിയ നിർദേശം. കൂടാതെ, കുട്ടികളെ നിർബന്ധമായും നവകേരള സദസിൽ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശവും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്തായാലും, കേരളം ഇതുവരെ കേട്ടുകേൾവില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇടത് സർക്കാർ നടപ്പാക്കുന്നത്. അത് ഇടത് സർക്കാരിന്റെ പതനത്തിലേക്ക് തന്നെ വഴിവയ്ക്കുമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.

Related Articles

Latest Articles