Wednesday, December 31, 2025

പ്രതിരോധ ശക്തി കൂട്ടും ഈ പഴങ്ങള്‍

ഒന്നരവര്‍ഷമായിട്ടും കൊവിഡ് മഹാമാരി നമ്മെ വിട്ടു പോയിട്ടില്ല. ഒരിക്കല്‍ അസുഖം വന്നവര്‍ക്ക്
തന്നെ വീണ്ടും വരുന്ന അവസ്ഥ. എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന കടമ്പ കടക്കും വരെ ആരോഗ്യവും
രോഗപ്രതിരോധ ശക്തിയും കാത്തേ മതിയാവൂ. സുലഭമായി കിട്ടുന്ന ഈ പഴങ്ങളും പച്ചക്കറികളും
നമ്മുടെ പ്രതിരോധ ശക്തി കൂട്ടും.

രോഗ പ്രതിരോധ ശക്തി കൂട്ടുന്നതില്‍ മുന്‍പന്തിയിലുള്ള പഴമാണ് പേരക്ക. വൈറ്റമിന്‍ സി ധാരാളം
അടങ്ങിയിരിക്കുന്നത് കൂടാതെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീനും ധാരാളം അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനും പേരക്ക നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന മറ്റൊരു ഫലം നെല്ലിക്കയാണ്.ഇത് ജ്യൂസായി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളംഅടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ പോളിഫിനോളുകള്‍ കാന്‍സര്‍ പ്രതിരോധത്തിനും നല്ലതാണ്.

ആന്റി ബാക്ടീരിയല്‍, ആന്റി മലേറിയല്‍ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഞാവല്‍പ്പഴം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ഹീമോഗ്ലോബിന്റെ അളവ് കൂട്ടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനും ഞാവല്‍പ്പഴത്തിന് സാധിക്കും. രോഗ പ്രതിരോധ ശക്തി കൂട്ടുന്ന വൈറ്റമിന്‍ സിയുടെ കലവറയാണീ പഴം.പഴങ്ങള്‍ കൂടാതെ തക്കാളി, കൂണ്‍, ക്യാപ്‌സിക്കം, ബ്രൊക്കാളി എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

Related Articles

Latest Articles