Monday, April 29, 2024
spot_img

ചോക്ലേറ്റ് അപകടകാരിയോ? ദിവസവും കഴിക്കാമോ?

. ചോക്ലേറ്റ് കഴിക്കല്ലേ..പല്ല് കേടാവും, ഷുഗര്‍ വരും, തടി കൂടും ഇങ്ങനെയൊക്കെയാവും നിങ്ങള്‍ കേള്‍ക്കുന്നത് അല്ലേ.അത്ര മോശക്കാരനാണോ ചോക്ലേറ്റ്‌സ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായചോക്ലേറ്റ്‌സ് അത്ര കുഴപ്പക്കാരനല്ല എന്നാണ് ആദ്യമറിയേണ്ടത്. മാത്രവുമല്ല പോഷകങ്ങളുടെ
കലവറ കൂടിയാണ്.

പോഷകസമ്പുഷ്ടമാണ് ഡാര്‍ക്ക് ചോക്ലേറ്റ്‌സ്. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സിങ്കിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് ചോക്ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റില്‍ നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം ,ഫോസ്ഫറസ് തുടങ്ങിശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക മൂലകങ്ങളും ഉണ്ട്.

രക്തയോട്ടം കൂട്ടുമെങ്കിലും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും. മോശം
കൊളസ്‌ട്രോള്‍ കുറക്കാനും ഇത് സഹായകരമാണ്. ഹൃദ്രോഗ സാധ്യത, പക്ഷാഘാതം
എന്നിവ തടയാനും ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹം വരുമെന്ന് പേടിച്ച് പലരും ചോക്ലേറ്റ് കഴിക്കാറില്ല. എന്നാല്‍ ആ പേടിയും അസ്ഥാനത്താണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലവനോയിഡ് എന്ന ആന്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.ഫ്‌ലവനോള്‍ നൈട്രിക് ആസിഡിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതായത് പ്രമേഹത്തെ പേടിക്കാതെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കാം എന്നര്‍ത്ഥം.

ചോക്ലേറ്റ് കഴിച്ചാല്‍ തടി കൂടുമോ? ഡയറ്റ് നിയന്ത്രിക്കുന്നവര്‍ തടി പേടിച്ച് ചോക്ലേറ്റ്അകറ്റി നിര്‍ത്തുകയാണ് പതിവ്. പക്ഷേ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയും.അതുമൂലം മറ്റ് ഭക്ഷണമോ മധുര പലഹാരങ്ങളോ കഴിക്കുന്നത് നിയന്ത്രിക്കും.ഇത് തടി കൂടുന്നത് തടയുമല്ലോ. ഒപ്പം ഫ്‌ലവനോയിഡുകള്‍ ശരീരഭാരം കുറയ്ക്കുന്നതിനുംസഹായകരമാണ്. അപ്പോള്‍ ഇനി ദിവസവും ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കാം അല്ലേ?

Related Articles

Latest Articles