മലപ്പുറം ; ആവേശോജ്വലമായി നാടിന്റെ ഐശ്വര്യത്തിലും സമൃതിയിലും നിറഞ്ഞാടി തിരുമാന്ധാംകുന്ന് ക്ഷേത്രം ഇന്ന് കൊടിയേറ്റ നിറവിൽ .ഇന്ന് രാവിലെ 10 മണിയോടെ മൂന്നാനകളുടെ എഴുന്നളളത്തിൽ ഭഗവതിയുടെ ആറാട്ട് തുടങ്ങി. ഇതോടെ പൂരം ആരംഭിച്ചു . ഇനിയങ്ങോട്ടുള്ള 11 ദിവസങ്ങൾ നാട് പൂരാവേശോജ്വലമാണ് . കോവിഡ് നിയന്ത്രണങ്ങളും മറ്റും കാരണം രണ്ട് വർഷവും ക്ഷേത്രത്തിൽ പൂരം നടന്നിരുന്നില്ല . മറ്റ് മിക്ക ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ പൂരത്തിന് തുടക്കമാവുമ്പോള്‍ തിരുമാന്ധാംകുന്നില്‍ മൂന്നാംദിവസമാണ് കൊടിയേറ്റമെന്നത് ഏറെ പ്രതെയ്കത ഉളവാക്കുന്ന ഒന്നാണ് . ഇത്തവണ കലാപരിപാടികള്‍ ഒഴികെയുള്ളവയെല്ലാംഉണ്ടെന്നതാണ് ക്ഷേത്രകമ്മറ്റി അംഗങ്ങൾ പറയുന്നത്

