Wednesday, May 8, 2024
spot_img

കെ ടി ജലീലിന്റെ കശ്മീർ പരമാർശം; കേസെടുക്കാൻ ഉത്തരവിട്ട് തിരുവല്ല കോടതി; നടപടി അരുൺ മോഹൻ നൽകിയ ഹർജിയിൽ

തിരുവനന്തപുരം: കെ ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹൻ നൽകിയ ഹർജിയിലാണ് നടപടി. നേരത്തെ സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.

ഇന്ത്യൻ അധിനിവേശ വിവാപരാമർശങ്ങളടങ്ങിയ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. കെ.ടി ജലീലിനെതിരെ കേസ് എടുക്കാൻ ഉത്തരവിടണമെന്നായിരുന്നു അരുണിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ച ജഡ്ജി രേഷ്മ ശശിധരനാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ ഉത്തരവിട്ടതും ഇതേ കോടതിയാണ്. ശനിയാഴ്ചയായിരുന്നു കെ.ടി ജലീലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ കോടതിയെ സമീപിച്ചത്.

ജമ്മു കശ്മീർ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ടി ജലീലിന്റെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീൽ, ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും പരാമർശിച്ചിരുന്നു.

Related Articles

Latest Articles