Sunday, April 28, 2024
spot_img

കല്ലമ്പലം വാഹനാപകടം; മരിച്ച അഞ്ചു പേരും കൊല്ലം സ്വദേശികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തിൽ അഞ്ച് മരണം. ദേശീയ പാതയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേർ സഞ്ചരിച്ച കാർ മീൻ ലോറിയിൽ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടുത്തവുമുണ്ടായി. അതേസമയം അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. എന്നാല്‍ അപകടമുണ്ടായ ഭാഗത്ത് വെളിച്ചം കുറവായതിനാൽ നാട്ടുകാർ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാൽ മൃതദേഹം പുറത്തെത്തിക്കാൻ വളരെയധികം സമയമെടുത്തെന്ന് പൊലീസ് പറഞ്ഞു. മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ്.

Related Articles

Latest Articles