മനുഷ്യചരിത്രത്തിലെ ഏറ്റവും ദീർഘമേറിയതും വിസ്മയിപ്പിക്കുന്നതുമായ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളിലൊന്നാണ് വോയേജർ 1. വിക്ഷേപിക്കപ്പെട്ട് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു ചരിത്ര നാഴികക്കല്ലിലേക്ക് വോയേജർ 1 അടുക്കുകയാണ് . ഭൂമിയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഏതൊരു വസ്തുവും സഞ്ചരിച്ചതിനേക്കാൾ വലിയ ദൂരമാണ് ഈ പേടകം പിന്നിട്ടത്. 2026 നവംബറോടെ വോയേജർ 1 ഭൂമിയിൽ നിന്ന് ഒരു ‘പ്രകാശദിനം’ (one light-day) എന്ന അപൂർവ്വ ദൂരപരിധി പിന്നിടുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 16 ബില്യൺ മൈലുകൾക്ക് അപ്പുറമാണ് പേടകം അപ്പോൾ സ്ഥിതി ചെയ്യുക. #voyager1 #nasa #spaceexploration #outerspace #interstellar #lightday #astronomy #sciencefacts #spacemission #deepspace #voyagerlegacy #universe #spacehistory #voyager2026 #astrophysics

