Friday, May 3, 2024
spot_img

ശൈശവ വിവാഹം, ഗാര്‍ഹിക പീഢനം ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ; മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ നടപടിയുമായി പോലീസ്

കണ്ണൂര്‍: മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ കേസ്. വ്‌ളോഗർ ഷാക്കിറിന്റെ ആദ്യ ഭാര്യ ഒരു ചാനലിലൂടെ നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പോലീസ് കേസെടുത്തത്.
ശൈശവ വിവാഹവും ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആദ്യ ഭാര്യ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഷാക്കിറിനെതിരെ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഗർഭിണിയായിരുന്ന സമയത്ത് തന്നെ ഷാക്കിര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളേയും ഒളിക്യാമറ വെച്ച് ഷാക്കീർ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ആദ്യ ഭാര്യ വെളിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ചാനലിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് ഷാക്കീറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്വകാര്യ ചാനലിൽ നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞിരുന്നു.

Related Articles

Latest Articles