Sunday, April 28, 2024
spot_img

ഇത് മോദിയുടെ ഗ്യാരണ്ടി,സ്ത്രീശക്തി നാടിൻ്റെ വികസനത്തിന് അടിത്തറ, ജനലക്ഷങ്ങളെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ പ്രസംഗം

തൃശ്ശൂർ- ജനലക്ഷങ്ങളെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തൻ്റെ മണ്ണിലെത്തി. കേരളത്തിലെ നരേന്ദ്രമോദിയുടെ ആദ്യ രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പൂരം പ്രതിസന്ധി മുതൽ ശബരിമല വിഷയം വരെ അദ്ദേഹം എടുത്തുപറഞ്ഞു. വനിതകൾക്കു വേണ്ടി ആരംഭിച്ച വിവിധ പദ്ധതികളെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി 18 തവണ മോദിയുടെ ഗ്യാരണ്ടിയെന്ന് പറഞ്ഞു

മോദിയുടെ പ്രസംഗത്തിൽ നിന്ന്- കേരളത്തിൻ്റെ മണ്ണ് നിരവധി സ്ത്രീ ശക്തികൾക്ക് ജന്മം നൽകിയ നാടാണ്. നാട്ടിൽ മുഴുവൻ ചർച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. എന്നാൽ, ഞാൻ വിശ്വസിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ് നാട്ടിൻ്റെ വികസനമെന്നതാണ്. സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകൾ സ്ത്രീശക്തിയെ ദുർബല ശക്തിയായി കണ്ടു. ലോക്സഭയിൽ വനിതാ സംവരണം കോൺഗ്രസ് അട്ടിമറിക്കാൻ ശ്രമിച്ചു. എതിർപ്പിനെ അവഗണിച്ച് ബി.ജെ.പി സർക്കാരാണ് വനിതാ സംവരണ ബില്ല് പാസാക്കിയത്.

വർഷങ്ങളായി മുസ്ലീം സഹോദരിമാരെ ബുദ്ധിമുട്ടിച്ചിരുന്ന മുത്തലാഖ് സംബ്രദായം മോദി സർക്കാർ നിത്തലാക്കി. ബി.ജെ.പിയുടെ സർക്കാർ നാല് ജാതികൾക്കാണ് പ്രാധാന്യം നൽകുന്നത്. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ. അവരുടെ വികസനം സാദ്ധ്യമാക്കുബോഴാണ് നാടിൻ്റെ വികസനം ഉണ്ടാകു. സംസ്ഥാനത്ത് മാറിമാറി വന്ന ഇടതുപക്ഷ, കോൺഗ്രസ് സർക്കാരുകൾ സ്ത്രീകൾക്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയില്ല.

കഴിഞ്ഞ പത്ത് വർഷം സ്ത്രീകളുടെ ജീവിതം സുസ്തിരമാക്കാൻ നിരവധി പദ്ധതികൾ ബി.ജെ.പി സർക്കാർ നടപ്പിലാക്കി. 11 കോടി കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ, 12 കോടി ശൗചാലയങ്ങൾ, ഒരു രൂപയ്ക്ക് സുവിധ സാനിട്ടറി പദ്ധതി, സ്ത്രീകൾക്കായി 30 കോടിയുടെ മുദ്ര ലോൺ, പ്രസവാ അവധി 22 ആഴ്ചയായി വർദ്ധിപ്പിച്ചു, ലോക്സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം നടപ്പിലാക്കി. ഇതെല്ലാം സാദ്ധ്യമാക്കിയത് മോദിയുടെ ഗ്യാരണ്ടിയാണ്. രാജ്യത്ത് സ്ത്രീകൾക്ക് അവസരങ്ങളുടെ കലവറയാക്കി മാറ്റി. 2 കോടി സ്ത്രീകളെ ലക്ഷോപാധികളാക്കി, തെരുവോര കച്ചവട സ്ത്രീകൾക്ക് സാധനങ്ങൾ ലഭ്യമാക്കാൻ ലോൺ നൽകി, കായിക മേഖലയിൽ 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ, ചുരുങ്ങിയ വിലയ്ക്ക് പാചകവാതകം. ഇതെല്ലാം മോദിയുടെ ഗ്യാരണ്ടിയായിരുന്നു.

കേരളത്തിലെ നിരവധി സ്ത്രീകൾ വിദേശരാജ്യങ്ങളിൽ അകപ്പെട്ടപ്പോൾ ബി.ജെ.പി സർക്കാരാണ് അവരെ സുരക്ഷിതമായി ഇവിടെ എത്തിച്ചത്. ഇന്ന് ലോകത്തെവിടെയാണെങ്കിലും എന്ത് പ്രശ്നം ഉണ്ടായാലും സ്ത്രീകളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ നാട്ടിൽ എത്തിക്കാൻ കഴിയും. കേരളത്തിൽ ഏറെ കാലമായി കോൺഗ്രസ്, ഇടതുപക്ഷ സർക്കാരുകൾ വഞ്ചനയുടെ നാടകം കളിച്ചുകൊണ്ടിരിക്കുകയാണ്. അവർ എല്ലായിപ്പോഴും ഒരുമിച്ചായിരുന്നു. കേരളത്തിൽ അഴിമതിയും കുടുംബാധിപത്യവും ഇരുകൂട്ടരും ഒരുമിച്ചാണ് നടത്തുന്നത്. സ്വർണ്ണക്കടത്ത് ഏത് ഓഫീസ് വഴിയാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാം.

ബി.ജെ.പി സർക്കാർ വിശ്വസിക്കുന്നത് സംസ്ഥാനത്തിൻ്റെ വികസനത്തിലൂടെ മാത്രമെ രാജ്യ വികസനം ഉണ്ടാകു എന്നാണ്. ഇൻ്ഡി മുന്നണി മോദി വിരോധം കാരണം ഒന്നും നടത്തുന്നില്ല. കേന്ദ്രം നൽകുന്ന പണത്തിൻ്റെ കണക്കുപോലും ചോദിക്കാൻ പാടില്ലെന്നാണ് ഇടതു സർക്കാർ പറയുന്നത്. കണക്ക് ചോദിച്ചാൽ പദ്ധതി മുടക്കം എന്ന് പറയുന്നു. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതിയിൽ വിശ്വാസികൾക്ക് മുറിവേറ്റു. സംസ്ഥാന സർക്കാരിൻ്റെ കഴിവുകേടിൻ്റെ തെളിവാണത്.

ഭാരതിയ ജനതാ പാർട്ടി എല്ലാവരോടോപ്പം, എല്ലാവരുടെയും വികസനം എന്ന് വിശ്വസിക്കുന്നു. എല്ലാവരുടേയും വിശ്വാസത്തെ ബഹുമാനിക്കുന്നു. ക്രൈസ്തവർ കൂടുതലുള്ള സംസ്ഥാനത്തൊക്കെ ബി.ജെ.പി സർക്കാരാണ് ഭരിക്കുന്നത് അതിന് തെളിവാണ്. ക്രൈസ്തവ മതാചാര്യൻമാർ എല്ലാവരും കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനത്തെ അനുമോദിച്ചു. പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles