Sunday, May 19, 2024
spot_img

ഇത് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷം; തിരുവോണം ബംപർ ഭാഗ്യശാലിയെ ഇന്നറിയാം, നറുക്കെടുപ്പ് ഉച്ചക്ക്, വിൽപ്പനയിൽ മുന്നിൽ പാലക്കാട്

തിരുവനന്തപുരം: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരുവോണം ബംപർ ഭാഗ്യശാലിയെ ഇന്നറിയാം. ഇന്ന് ഉച്ചയോടെ നറുക്കെടുപ്പ് ഫലം അറിയാനാകും. സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിൽ വച്ച് തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിക്ക് സ്വന്തമാകും. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കുക.

അതേസമയം, ഇത്തവണ ഓണം ബംപർ ടിക്കറ്റിന് റെക്കോർ‍ഡ് വിൽപനയാണ് നടന്നത്. 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇന്നലെ വൈകുന്നേരം വരെയുളള കണക്കുകളാണിത്.

500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ രണ്ടരലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചു. ഇതിൽ 1.04 ലക്ഷം ടിക്കറ്റുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇന്ന് ഉച്ചയോടെ ഇതിൽ ഭൂരിഭാഗവും വിറ്റ് പോകുമെന്നാണ് നിഗമനം.

ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂർ ജില്ലയാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്‌ക്കാണ്. ടിക്കറ്റ് വിലയായ 500 രൂപയിൽ നിന്ന് ഏകദേശം 400 രൂപയോളം സർക്കാർ ഖജനാവിലേക്കാണ്. ഇതുവരെ 270 കോടി ഖജനാവിൽ എത്തിയെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles