Sunday, October 18, 2026

ആഗോള താപനത്തിന്റെ യഥാർത്ഥ കാരണക്കാരൻ ഇവനാണ് ! നടുങ്ങി ശാസ്ത്രലോകം

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ്. സാധാരണയായി കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളെയാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളായി നാം കരുതിപ്പോരുന്നത്. എന്നാൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, നമ്മൾ ഉപയോഗിച്ചു തള്ളുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ്. സമുദ്രങ്ങളെയും വന്യജീവികളെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യം, ഇപ്പോൾ നാം ശ്വസിക്കുന്ന വായുവിലും അന്തരീക്ഷത്തിലും മാരകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ചൈനയിലെയും അമേരിക്കയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ, അന്തരീക്ഷത്തിലെ മൈക്രോപ്ലാസ്റ്റിക് കണികകൾ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും അതുവഴി ഭൂമിയുടെ താപനില ഉയർത്താൻ കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. #microplastics #climatechange #globalwarming #atmosphericpollution #environmentalscience #plasticpollution #natureclimatechange #heatabsorption #nanoplastics #ecology #sustainability #sciencefacts #greenhouseeffect #pollutionawareness #fudanduke

Related Articles

Latest Articles