Friday, May 17, 2024
spot_img

ഇക്കുറി കാലവർഷം നേരത്തെയെത്തും; സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്കും ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; 2 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.

കൂടാതെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് മുതൽ അതിശക്തിമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം കാലവർഷം ഇക്കുറി നേരത്തെ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 27ന് കാലവർഷം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും.

മാത്രമല്ല കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് സൂചന. ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Latest Articles