Friday, May 3, 2024
spot_img

രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ വിജയിക്കരുത്;വോട്ടർമാർ ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ്‌

ജനങ്ങൾക്ക് ചില മുന്നറിയിപ്പുകൾ നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടാം ഘട്ട മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് ജനങ്ങൾക്ക് ചില മുന്നറിയിപ്പുകൾ നൽകിയത്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ വിജയിച്ചാൽ അത് സമൂഹത്തിന് നെഗറ്റീവായ സന്ദേശമാകും നൽകുകയെന്നും ബിജെപി അയോധ്യയെ വികസനത്തിന്റെ നെറുകയിൽ എത്തിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ബിജെപിയുടെ മേയർ സ്ഥാനാർത്ഥി ഗിരീഷ് പതി ത്രിപാഠിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. അയോധ്യയിലെ ഒരു രാമഭക്തൻ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് മതിപ്പ് ഉണ്ടാക്കും. മറിച്ച് രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ വിജയിച്ചാൽ നെഗറ്റീവ് സന്ദേശമാകും നൽകുക. വോട്ടർമാർ ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യ നമ്മുടേതാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് അയോധ്യയെ നാം വികസനത്തിന്റെ നെറുകയിൽ എത്തിക്കുമെന്നും വ്യക്തമാക്കി. അയോധ്യ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായതിനാൽ സമഗ്ര വികസനത്തിന് ശക്തമായ ഒരു ബോർഡ് രൂപീകരിക്കേണ്ടതുണ്ട്. ശക്തമായ ഒരു ബോർഡ് രൂപീകരിക്കുമ്പോൾ വികസനം വേഗത്തിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ആഗോള പ്രതിസന്ധിയുടെ കാലത്ത് ലോകം പ്രധാനമന്ത്രി മോദിയെ ഉറ്റുനോക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മാറുന്ന ഇന്ത്യയുമായി നാം സഹകരിക്കണമെന്നും ജനുവരിയിൽ ശ്രീരാമന്റെ മഹാക്ഷേത്രം പൂർത്തിയാകുമ്പോൾ ഒരു കോടിയിലധികം ഭക്തർ എത്തിച്ചേരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇപ്പോൾ ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം പണിയുകയാണ്. ഇനി അയോധ്യയിൽ നിന്ന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles