Wednesday, September 30, 2026

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞു അപകടം;15 മരണം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് പാലത്തിൽ നിന്നും മറിഞ്ഞു 15 മരണം. അപകടത്തിൽ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും അപകടത്തില്‍ പരുക്കേറ്റവരെ ഖാര്‍ഗോണിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 25000 രൂപവീതവും സർക്കാർ നല്‍കും.

Related Articles

Latest Articles