Tuesday, October 27, 2026

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു; വള്ളസദ്യകളിലും ജലമേളകകളിലും പങ്കെടുക്കാനായി നാടൊട്ടുക്ക് ആവേശത്തിൽ.

കോടിയാട്ടുകര പള്ളിയോട സേവാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. വള്ളസദ്യകളിലും ജലമേളകകളിലും പങ്കെടുക്കാനായി ജൂലൈ 30 ഞായറാഴ്ച രാവിലെ 11.30 ന് ആണ് നീരണിയൽ ചടങ്ങ് നടന്നത് .
പ്രശസ്ത കവി കെ. രാജഗോപാൽ കണ്ടക്കാപ്പള്ളിൽ നീരണിയൽ കർമ്മം നിർവഹിച്ചു. നീരണിയലിന് മുന്നോടിയായി നടന്ന ചടങ്ങിൽ കുട്ടികൾക്ക് പമ്പയാറ്റിൽ നീന്തൽ പരിശീലനം നൽകുന്ന ശ്രീ അശോക് കുമാർ കടന്തോട്ടിലിനെ ആദരിച്ചു.

പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ നായർ, വൈസ് ക്യാപ്റ്റൻ അഖിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പള്ളിയോട ശില്പി ആയിരൂർ സതീഷ് ആചാരി, കൗൺസിലർ സുധാമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ വീഡിയോ ഇവിടെ കാണാവുന്നതാണ്.

Related Articles

Latest Articles