Saturday, October 31, 2026

ആറാം തമ്പുരാട്ടിമാർ !!
വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 19 റൺസിനു തകർത്തു;
ഓസ്‌ട്രേലിയയ്ക് ആറാം ലോക കിരീടം

കേപ്ടൗൺ : സ്വന്തം മണ്ണിൽ പുതുചരിത്രം രചിക്കാനെത്തിയ ദക്ഷിണാഫ്രിക്കയെ 19 റൺസിന്‌ തകർത്തെറിഞ്ഞ് വനിതാ ക്രിക്കറ്റിൽ വീണ്ടും ഓസ്ട്രേലിയൻ പെൺകൊടികൾ കിരീടം സ്വന്തമാക്കി. തുടർച്ചയായ ഏഴാം ഫൈനലാണ് ഓസീസ് ഇന്ന് കളിച്ചത്ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു.

ഓപ്പണർ ലോറ വോൾവാർത്ത് അർധ സെഞ്ചുറിയുമായി തോൽവിയിലും ദക്ഷിണാഫ്രിക്കൻ നിരയിൽ തലയുയർത്തി നിന്നു. ലോറ 48 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്തു. പവർപ്ലേയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഓസീസ് ബൗളിംഗ് നിര ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് വിലങ്ങു തടിയായി.ലോറയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ നിരയിൽ 23 പന്തിൽ 25 റൺസെടുത്ത ക്ലോയ് ട്രിയോണും തിളങ്ങി. ആഷ്‍ലി ഗാർഡ്നർ, ഡാർസി ബ്രൗൺ, ജെസ് ജൊനാസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ട്വന്റി20 ലോകകപ്പ് ഫൈനലുകളിൽ രണ്ട് അർധസെഞ്ചറി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡുമായി ബേത് മൂണി തിളങ്ങിയതാണ് ഓസീസ് സ്കോറിങ്ങിൽ നിർണായകമായത്. മൂണിയുടെ ബാറ്റിംഗ് കരുത്തിലാണ് 156 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഓസീസ് എത്തുന്നത്. ഈ ലോകകപ്പിൽ മൂണിയുടെ മൂന്നാം അർധ സെഞ്ചുറിയാണിത് . 53 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമാണ് മൂണി 74 റൺസെടുത്തത്.

Related Articles

Latest Articles