Sunday, November 1, 2026

മുംബൈ നഗരത്തിന്റെ പ്രധാന ഇടങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്, അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിൽ അധികൃതർ

മുംബൈ: നഗരത്തിലെ വിവിധ മാളുകളിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ കോളുകൾ.അജ്ഞാത കോളുകൾ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ പോലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അന്ധേരിയിലെ ഇൻഫിനിറ്റി മാൾ, ജുഹുവിലെ പിവിആർ മാൾ, വിമാനത്താവളത്തിലെ സഹാര ഹോട്ടൽ എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതസന്ദേശത്തിൽ പറഞ്ഞിരുന്നത്. രാത്രി ഏകദേശം 10.30-ഓടെയാണ് സന്ദേശം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഭീഷണിയെ തുടർന്ന് ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.

നേരത്തെ മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇൻഡിഗോ എയർലൈൻസിലെ വിമാനങ്ങളിൽ ഒന്നിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ ഇമെയിൽ സന്ദേശം. തുടർന്ന് ഉദ്യോഗസ്ഥർ വിമാനം പരിശോധനയ്‌ക്ക് വിധേയമാക്കി. പിന്നീട് ഇത് അജ്ഞാത സന്ദേശമായിരുന്നെന്ന് കണ്ടെത്തി.

Related Articles

Latest Articles