Thursday, May 16, 2024
spot_img

സൽമാൻ റുഷ്ദിക്കുവേണ്ടി പ്രാർത്ഥിച്ചു; ഹാരി പോർട്ടർ നോവലിസ്റ്റിനും വധഭീഷണി

സൽമാൻ റുഷ്ദിയെ കുറിച്ചുള്ള ട്വിറ്ററിൽ വധഭീഷണി ലഭിച്ച് ഹാരി പോർട്ടർ നോവലിസ്റ്റ് ജെ കെ റൗളിംഗ് . ന്യൂയോർക്കിലെ ഒരു സാഹിത്യ പരിപാടിയിൽ വെള്ളിയാഴ്ച സ്റ്റേജിൽ കുത്തേറ്റ സംഭവത്തിൽ റുഷ്ദിന് റൗളിങ് അനുശോചനം അറിയിച്ചിരുന്നു.

ആക്രമണത്തെത്തുടർന്ന് റൗളിംഗ് ട്വീറ്റ് ചെയ്തതിങ്ങനെ: “ഭയപ്പെടുത്തുന്ന വാർത്ത. വളരെ അസ്വസ്ഥത തോന്നുന്നു തോന്നുന്നു. അയാൾ എത്രയും പെട്ടന്ന് സുഖമാകട്ടെ.” സന്ദേശം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, തനിക്ക് ലഭിച്ച മറുപടിയുടെ ഒരു ചിത്രം റൗളിംഗ് പങ്കിട്ടു, അതിൽ ഇങ്ങനെ എഴുതിയിരുന്നു: “വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്.”

പിന്നാലെ, അവർ ആരാധകർക്ക് ഒരു അപ്‌ഡേറ്റ് നൽകുകയും അവരുടെ സന്ദേശങ്ങൾക്ക് നന്ദി പറയുകയും ചെയ്തു: “തന്നെ പിന്തുണയ്ച്ച് സന്ദേശങ്ങൾ അയയ്‌ക്കുന്ന എല്ലാവർക്കും നന്ദി. സംഭവത്തിൽ പോലീസ് ഇടപെട്ടിട്ടുണ്ട് “- എന്ന് ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles