ദില്ലി : ബൽജീത് നഗറിൽ യുവാവിനെ തല്ലിക്കൊന്ന കേസ്.സംഭവത്തിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പോലീസ്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായികുന്നു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. നിതേഷ് എന്നയാളാണ് മരിച്ചത്. .
ഉഫിസ, അദ്നാൻ, അബ്ബാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മൂവരും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
നിതേഷും സുഹൃത്തുക്കളായ അലോകും മോണ്ടിയും ചേർന്ന് ബൈക്കിലെത്തിയ ഒരാളെ തടഞ്ഞുനിർത്തി മർദിക്കുന്നതിനിടെയാണ് സംഭവം. എന്നാൽ താമസിക്കാതെ മറ്റൊരു സംഘം വന്ന് ഇവരെ കീഴടക്കിയതോടെ സ്ഥിതിഗതികൾ വഷളായി.
സംഘം നിതേഷിനേയും കൂട്ടരേയും ക്രൂരമായി മർദ്ദിച്ചു. ഏറ്റുമുട്ടലിനിടെ നിതേഷിനും അലോകിനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതേഷ് മരണപ്പെട്ടു. .നിതേഷിനും അലോകിനും നേരത്തെ ക്രിമിനൽ റെക്കോർഡുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
‘ഗുരുതരമായി പരിക്കേറ്റ നിതേഷ് ഇന്നലെ രാത്രി മരിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്,” സെൻട്രൽ ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ചൗഹാൻ പറഞ്ഞു

