Wednesday, May 22, 2024
spot_img

കിലോയ്ക്ക് മൂന്ന് ലക്ഷം;ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി പശ്ചിമ ബംഗാളിൽ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി പശ്ചിമ ബംഗാളിൽ കണ്ടെത്തി. സാധാരണയായി മിയാസാക്കി ജപ്പാനിലാണ് കാണപ്പെടുന്നത്. ഈ അപൂർവ മാമ്പഴമാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ കണ്ടെത്തിയിരിക്കുന്നത്. കിലോയ്ക്ക് മൂന്ന് ലക്ഷം വരെ മിയാസാക്കി മാമ്പഴത്തിന് വിലയുണ്ട്.

പശ്ചിമ ബംഗാളിലെ ദുബ്രജ്പൂർ പ്രദേശവാസിയാണ് രണ്ട് വർഷം മുൻപാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്. എന്നാൽ ഈയിടെയാണ് ഈ മാമ്പഴത്തിന് ഇത്രയും ഉയർന്ന വിലയുണ്ടെന്ന് അവർ മനസിലാക്കുന്നത്. വാർത്ത പ്രചരിച്ചതോടെ പ്രദേശം ഇപ്പോൾ ഒരു ആകർഷണകേന്ദ്രമായി മാറിയിരിക്കുകയാണ്.

ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിൻറെ വിളവെടുപ്പ് സീസൺ പ്രധാനമായും ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ്. തുടക്കത്തിൽ പർപ്പിൾ നിറമാണെങ്കിൽ, മാമ്പഴത്തിന്റെ പാകമാകുമ്പോൾ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. ഒരു മിയാസാക്കി മാമ്പഴത്തിന് ഏകദേശം 350 ഗ്രാം തൂക്കമുണ്ട്.

Related Articles

Latest Articles