തേനി: തമിഴ്‌നാട്ടിലെ തേനിക്ക് സമീപം ആന്തരികാവയവങ്ങളുടെ മാംസവുമായി മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്‌നാട് സ്വദേശികളായ അലക്‌സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ് കസ്റ്റഡിയിലായത്. വാഹനപരിശോധനക്കിടെയാണ് സംശയാസ്ദപമായി കണ്ട പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം പോലീസ് കണ്ടെത്തിയത്. പ്രതികൾക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായിട്ടുണ്ട്.
പൂജയ്ക്ക് ശേഷമെത്തിച്ച മനുഷ്യന്റെ അവയവങ്ങളാണെന്നും വീട്ടിൽ വെച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണ് ഇത് കൈമാറിയതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്
വണ്ടിപ്പെരിയാറിൽ വെച്ചാണ് ഇത് കൈമാറിയത്. തുടർന്ന് പുളിക്കീഴ് പോലീസിന്റെ സഹായത്തോടെ ചെല്ലപ്പൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വ്യക്തത വരുത്താൻ നാല് പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

