Saturday, January 10, 2026

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.ആര്‍.പി.എഫും സൈന്യവും ഭീകരര്‍ക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഇമാംസാഹിബ് എന്ന ഭീകരവാദിയെ സുരക്ഷാസേന വധിച്ചിരുന്നു.

Related Articles

Latest Articles