ബാലാകോട്ട് തിരിച്ചടിയ്ക്ക് (Balakot Air Strike) മൂന്നു വയസ്. പുൽവാമയിൽ നേരിട്ട ഭീകരാക്രമണത്തിന് പന്ത്രണ്ടാംദിവസം ഇന്ത്യ പാകിസ്ഥാന് നൽകിയ ചുട്ടമറുപടിയായിരുന്നു ബാലാകോട്ട് ആക്രമണം. ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തികടന്ന് ബാലാകോട്ടിലെ ഭീകരക്യാമ്പിൽ ബോംബുകൾ വർഷിച്ചു. ലേസർ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് കൃത്യമായി വഴികാട്ടുന്ന എസ് 2000 പ്രിസിഷൻ ഗൈഡഡ് ബോംബുകളാണ് ജെയ്‌ഷെ മുഹമ്മദ് താവളങ്ങൾക്ക് മുകളിൽ പതിച്ചത്.

കെട്ടിടത്തിന്റെ മേൽക്കൂര തുളച്ച് അകത്തുകയറി സ്ഫോടനം നടത്തി ആൾനാശമുണ്ടാക്കുന്ന ബോബുകളാണിവ. പാക് അധീന കശ്മീരിനോടുചേർന്നുള്ള ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലുള്ള ബാലാകോട്ടിലെ നിബിഢവനത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരരുടെ പരിശീലനകേന്ദ്രത്തിന് മുകളിലാണ് ഇന്ത്യ ബോംബാക്രമണം നടത്തിയത്. മുന്നൂറോളം ഭീകരർ അവിടെയുണ്ടായിരുന്നെന്നാണ് മൊബൈൽഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് വന്ന വിവരം. 2019 ഫെബ്രുവരി 14 ഒരു ഇന്ത്യക്കാരനും മറക്കാനാവാത്ത ദിനമാണ്. അന്ന് ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് കോണ്‍വേയിയായി നീങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനിക സംഘത്തിന് നേരെ പൊടുന്നനെ ചാവേറായെത്തിയ ഭീകരന്‍ ഇല്ലാതാക്കിയത് 40 ധീരജവാന്മാരുടെ വിലപ്പെട്ട ജീവനുകളായിരുന്നു.
ധീരജവാന്മാരുടെ ജീവന് പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇന്ത്യന്‍ ഭരണംനേതൃത്വം വാക്കുപറഞ്ഞതാണ്. അണിയറയില്‍ അതീവരഹസ്യമായി ഒരു വലിയ പ്രത്യാക്രമണത്തിനുള്ള പദ്ധതികള്‍. 2019 ഫെബ്രുവരി 26, ഗ്വാളിയോറിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് താവളം. സര്‍വസജ്ജമായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ സമയം അര്‍ദ്ധരാത്രി 1.15, രാജ്യം സുഖനിദ്രയില്‍, ഒന്നിന് പിറകെ ഒന്നായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകളും പറന്നുയര്‍ന്നു. ഉത്തര്‍പ്രദേശിലെ ബറേലിയുടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ചു. നേരെ ജമ്മുകശ്മീരിലേക്ക്. സമയം 03:45 പാകിസ്ഥാന്റെ SAAB Airborne Warning and Control സംവിധാനങ്ങളെയെല്ലാം കബളിപ്പിച്ച് 16 മിറാഷ് 2000 എല്‍ഒസി ഭേദിച്ചു. അതിര്‍ത്തിക്കിപ്പുറം കാവലായി 4 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍. രാജ്യത്തിന്റെ പ്രതിരോധ കേന്ദ്രങ്ങളില്‍ പിരിമുറുക്കത്തിന്റെ നിമിഷങ്ങളില്‍. എല്‍ഒസിയില്‍നിന്ന് 50 കിലോമീറ്ററും പാകിസ്ഥാന്റെ തലസ്ഥാനം ഇസ്ലാമാബാദില്‍നിന്ന് 190 അകലെയുള്ള ബാലാകോട്ട്. ഇന്ത്യാ-വിരുദ്ധ ഭീകരസംഘടനകളുടെ പ്രധാന കര്‍മ്മഭൂമി. ലക്ഷ്യം കൃത്യം – കൊടും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യ പരിശീലനകേന്ദ്രം. തുടരെ തുടരെ അഞ്ച് ഇസ്രായേലി നിര്‍മിത സ്‌പെയിസ് 2000 ബോംബുകള്‍. ജയ്‌ഷെ മുഹമ്മദ് പ്രധാന പരിശീലനകളരി കത്തിചാമ്പലായി. ദൗത്യം വിജയകരം.
അധികം വൈകിയില്ല, മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ തിരിച്ച് ഇന്ത്യന്‍ ആകാശത്തേക്ക് പറന്നു. ആദ്യം 12 എയര്‍ക്രാഫ്റ്റുകള്‍. 4 എയര്‍ക്രാഫ്റ്റുകള്‍ കാവലായി അല്‍പനേരം കൂടി പാകിസ്ഥാന്റെ ആകാശത്തു തന്നെ നിലയുറച്ചു ആദ്യം പുറപ്പെട്ട 12 എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നെന്ന് ഉറപ്പായപ്പോള്‍ കാവലിരുന്ന 4 എയര്‍ക്രാഫ്റ്റുകളും തിരിച്ച് ഇന്ത്യയിലേക്ക്. ഓപ്പറേഷന്‍ ബോര്‍ഡര്‍ 21 മിനിറ്റുകള്‍ വിജയകരമായി.
ബാലകോട്ട് ആക്രമണത്തിന് “ഓപ്പറേഷൻ ബന്ദർ” എന്ന പേര് നൽകിയതിന് പിന്നിലെ കാരണം
രാമായണത്തിൽ സീതയെ അപഹരിച്ച രാവണന്റെ ലങ്കയെ അവിടെച്ചെന്ന് ചാമ്പലാക്കി തിരിച്ചുവന്നത് ഹനുമാനാണ്. അന്നത്തെ ‘ലങ്കാദഹന’ത്തെ അനുസ്മരിപ്പിക്കുംവിധമാണ് ബാലാകോട്ടിലെ ആക്രമണത്തിന് വ്യോമസേന ഓപ്പറേഷൻ ബന്ദർ (കുരങ്ങ്) എന്ന രഹസ്യകോഡ് നൽകിയത്.
അതേസമയം മിറാഷ്-2000 വിമാനങ്ങളിൽനിന്ന് ഇസ്രയേലിലെ റഫാൽ കമ്പനി നിർമിച്ച സ്പൈസ്-2000 ബോംബുകളാണ് പാകിസ്താനിൽ വർഷിച്ചത്. സ്മാർട്ട് പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് ഇഫക്ടീവ് എന്ന് പൂർണനാമം. 60 കിലോമീറ്റർ ദൂരപരിധി. ആയിരം കിലോവരെയുള്ള ബോംബുകൾ. റഡാറുകൾക്ക് തിരിച്ചറിയാൻ പ്രയാസം. കൃത്യതയോടെ ലക്ഷ്യം വേധിക്കാനാകും. ആക്രമണലക്ഷ്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. തൊടുത്തുകഴിഞ്ഞാൽ ചിപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് ലക്ഷ്യസ്ഥാനത്തേക്ക്. രാത്രിയും പകലും മോശം കാലാവസ്ഥയിലും ഉപയോഗിക്കാനാകും. ലൈറ്റ്‌നിങ് ടാർഗറ്റ് പോഡ്-ലേസർ ഗൈഡഡ് ബോംബുകൾ സൂക്ഷിക്കാൻ വിമാനത്തിൽ ഘടിപ്പിച്ച കവചം. ആക്രമണലക്ഷ്യം തിരിച്ചറിയാനുള്ള ലേസർ സംവിധാനമുണ്ട്.

